Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Book Swap

Middle East and Gulf

പാ​ഠ​പു​സ്ത​ക​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​ൻ ബു​ക്ക് സ്വാ​പ്പ് പ​ദ്ധ​തി​യു​മാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

മ​നാ​മ: പ്ര​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ പ​ഠ​ന​ചെ​ല​വ് കു​റ​യ്ക്കാ​നും പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ പ​ര​മാ​വ​ധി ഉ​പ​യോ​ഗം ഉ​റ​പ്പാ​ക്കാ​നു​മാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "ബു​ക്ക് സ്വാ​പ്പ്' ഷെ​യ​ർ ദ ​നോ​ള​ജ് പ​ദ്ധ​തി ആ​രം​ഭി​ച്ചു.

ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ഉ​പ​യോ​ഗി​ച്ച പാ​ഠ​പു​സ്ത​ക​ങ്ങ​ൾ കു​റ​ഞ്ഞ ക്ലാ​സു​ക​ളി​ലെ സ​ഹോ​ദ​ര​ങ്ങ​ൾ​ക്കും സു​ഹൃ​ത്തു​ക​ൾ​ക്കും ആ​വ​ശ്യ​ക്കാ​ർ​ക്കും കൈ​മാ​റിക്കൊ​ടു​ക്കാ​നാ​ണ് പ​ദ്ധ​തി സം​വി​ധാ​ന​മൊ​രു​ക്കു​ന്ന​ത്.

വി​വി​ധ സ്കൂ​ളു​ക​ളി​ലെ ര​ക്ഷി​താ​ക്ക​ളെ ഉ​ൾ​പ്പെ​ടു​ത്തി രൂ​പീ​ക​രി​ച്ച വാ​ട്സ്ആ​പ് ഗ്രൂ​പ്പു​ക​ൾ മു​ഖേ​ന​യാ​ണ് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പു​സ്ത​ക കൈ​മാ​റ്റം ന​ട​ത്തു​ക.

പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യി ര​ക്ഷി​താ​ക്ക​ളു​ടെ സാ​മ്പ​ത്തി​ക ഭാ​രം കു​റ​യ്ക്കു​ക​യും പു​ന​ർ​ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ച്ച് പ​ഠ​ന​രം​ഗ​ത്ത് പ​രി​സ്ഥി​തി സൗ​ഹൃ​ദ സ​മീ​പ​നം ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക​യാ​ണ് ബു​ക്ക് സ്വാ​പ്പ് ഷെ​യ​ർ ദി ​നോ​ള​ജ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യം വയ്​ക്കു​ന്ന​ത് എ​ന്ന് സെ​ക്ര​ട്ട​റി സ​ബീ​ന അ​ബ്ദു​ൽ ഖാ​ദ​ർ പ​റ​ഞ്ഞു.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ എ​ന്ന​പോ​ലെ പു​തി​യ അ​ധ്യാ​യ​ന വ​ർ​ഷ​ത്തി​ലും വ​ലി​യ രീ​തി​യി​ൽ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​നാ​കു​ന്ന ഈ ​പ​ദ്ധ​തി​യി​ലൂ​ടെ നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത് എ​ന്നും അ​വ​ർ പ​റ​ഞ്ഞു.

പ​ദ്ധ​തി​യു​ടെ തു​ട​ർ ഘ​ട്ട​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ്കൂ​ളു​ക​ളെ​യും ക്ലാ​സു​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​ത് എ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്കി.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി സ​ബീ​ന അ​ബ്ദു​ൽ ഖാ​ദ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ഷ​ഫ്ന ത​യ്യി​ബ്, ഷി​ജി​ന ആ​ഷി​ഖ്, പ്ര​വാ​സി മി​ത്ര എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ വ​ഫ ഷാ​ഹു​ൽ, ആ​ബി​ദ ന​ജ്മു​ദ്ദീ​ൻ, സാ​ബി​റ നൗ​ഫ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ബു​ക്ക് സ്വാ​പ്പ് പ​ദ്ധ​തി നി​യ​ന്ത്രി​ക്കു​ന്ന​ത്

ബു​ക്ക് സ്വാ​പ്പ് പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ജോ​യി​ൻ ചെ​യ്യാ​നു​ള്ള ലി​ങ്ക്: https://chat.whatsapp.com/EaRZEixQ3e15rrKr1BYHMp

Latest News

Corehub Up